Wednesday 12 October 2011

ജപമാല ..........
       നിങ്ങള്‍ക് വേണ്ടി  ചലിപ്പിക്കുന്നു.
നീതി കേടിന്റെ വഴിയോരങ്ങളില്‍ ആത്മ വിമര്‍ശനത്തിന്റെ 
മന്ത്രോചാരനങ്ങളാണ് ഈ വിനീതന്റെ പ്രതീക്ഷ.
കാരുണ്യത്തിന്റെ അവസാന തുള്ളിയും നഷ്ടപെടുന്ന 
നാഗരികതയുടെ നരകയതനക്ക് മുന്നില്‍ തീ കനാലിന്റെ നിഴല്‍ പോലും
സാന്ത്വനത്തിന്റെ തനുപ്പുനല്‍കുമെങ്കില്‍,
അവിടെയും മാനവികത തേടി മനുഷ്യന്‍ പോവാതിരിക്കില്ല
ഈ ജപമാലയില്‍ ഒരു മുത്ത്‌പോലും ചേര്‍ക്കണമെന്നു ഞാന്‍ അവശ്യപ്പെടുന്നില്ല 

ഒരപെഖയുണ്ട്!
ഇതിനെ ക്രിസ്തീയരുടെ കൊന്തയാക്കരുത്, മുസല്‍മാന്റെ തസ്ബീഹുമാക്കരുത്, ഹിന്ദുവിന്റെ രുദ്രക്ഷവുമാക്കരുത്.

മനുഷ്യനെ അവനോളം വളരാന്പ്രേരിപ്പിക്കുന്ന  ഒന്നിനെയും ഒന്നിന്റെയും ആലയില്‍ കെട്ടി 
നാമത്തിന്റെ ശത്രുവാകരുത്.........
മാനവീകതയുടെ മന്ത്രോച്ഛരനങ്ങളെ കൂട്ടിചെര്‍ക്കനന്‍ കഴിഞ്ഞില്ലെങ്കിലും 
ആസുരതയുടെ ചുടല നൃതങ്ങളെ സ്നേഹിക്കരുത്.
            ഒരു തവിഞ്ഞ ചിരിയെങ്കിലും ഭിക്ഷ തെടുന്നവനോട് 
                 മന്നഹസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സഹാനുഭൂതിയുടെ ഉറവ വറ്റിയ ഒരു നോട്ടമെങ്കിലും 
നല്‍കാന്‍      പിശുക്ക് കാണിക്കരുത്
ദയവായി
ഒന്നുകൂടിപ്പറയുന്നു
        ഈ ജപമാല നിങ്ങള്‍ പോട്ടിചെരിയരുത്
                                                                                                           സസ്നേഹം
                                                                                                                              കലാം വാലയില്‍









.